Monday, July 25, 2011

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ നിന്നും

കുത്തിയോട്ടം

ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം.ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം,ആറ്റുകാൽ ഭഗവതി ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. [1] [2]ഇതു ഭക്തജനങ്ങൾ ദേവിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ്. ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ നിരവധി കുത്തിയോട്ടസംഘങ്ങളും ആശാന്മാരും ഉണ്ട്.പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഈ ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത് . ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.
ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ നിന്നും

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.

പരിശീലനം

പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. 'തന്നനാ താനനാ' എന്ന രീതിയിലുള്ള ഈ പാട്ടുകൾ മധ്യതിരുവിതാംകൂർകാർക്ക് പരിചിതമാണ്. ആദ്യകാലത്ത് ഈ കലാരൂപം ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ പിന്നീട് മറ്റു വിദൂര സ്ഥലങ്ങളിലും ഉള്ള ആളുകൾ ഈ വഴിപാട് നടത്തുവാൻ തുടങ്ങി. അങ്ങനെ മറ്റ് സ്ഥലങ്ങളിലേക്കും ഇതു വ്യാപിക്കുവാൻ തുടങ്ങി.

കുത്തിയോട്ടക്കുമ്മി

കുത്തിയോട്ടത്തിനുപയോഗിക്കുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ പാട്ടുകളെ കുത്തിയോട്ടക്കുമ്മികൾ എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുമ്മിരീതിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നില്ല. കുത്തിയോട്ടത്തിന് ദ്രുത രീതിയിലുള്ള ചലനങ്ങൾ നൽകുവാനായി പിന്നീട് കുമ്മിശൈലിയിലുള്ള പാട്ടുകൾ കൂടി ഉണ്ടായി. ഈ പാട്ടുകൾ പ്രധാനമായും ദേവിയുടെ അപദാനങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.

ചെട്ടികുളങര കുതതിയോട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കലാകാരനാണ്‌ ശ്രീ ''വിജയരാഘവകുറുപ്പ്''' ഈ കലാകാരന്റെ പാട്ടുകളാണ്‌ ഒട്ടു മിക്ക കുത്തിയോട്ട സമിതികളും ഉപയോഗിക്കുന്നത് ' ശ്രീ വിജയരാഘവകുറുപ്പിന്റെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന കുത്തിയോട്ട സമിതിയാണ്‌- ചെട്ടികുളങ്ങര കുതതിയോട്ടകലാക്ഷേത്രം.




Wednesday, July 20, 2011

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം കേരളം">കേരളത്തിലെ ആലപ്പുഴ">ആലപ്പുഴ ജില്ലയിലെ മാവേലിക്കര">മാവേലിക്കരത്താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)">തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല">ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്[1]. ഇവിടുത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉള്പ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു.അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിളിക്കുന്നു.മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്[2]. കുംഭഭരണി നാളുകളിൽ സ്ഥലവാസികൽ കൊഞ്ചുമാങ്ങ എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതായി കണക്കാക്കപ്പെടുന്നു.


13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.


ഉള്ളടക്കം

ചരിത്രം

ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമര്പ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്[2]. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.

ഐതിഹ്യം

ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ">കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം">കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി [2]. ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി ദേവപ്രശ്നം">പ്രശ്നം വയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു.

ഉത്സവങ്ങൾ

ചെട്ടികുളങ്ങര ഭരണി ഉത്സവത്തിനുള്ള ഒരു കെട്ടുകാഴ്ച-2009

ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭം">കുംഭമാസത്തിലെ ഭരണി" class="mw-redirect">ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2010 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.

കുത്തിയോട്ടം

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം">കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം">കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.ഇതിന്റെ സമീപത്തുള്ള വാചകത്തിന് തെളിവുകൾ നൽകേണ്ടതുണ്ട്" class="noprint">[വിക്കിപീഡിയ:പരിശോധനായോഗ്യത">അവലംബം ആവശ്യമാണ്] കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി">ശിവരാത്രി മുതൽ ഭരണി (നക്ഷത്രം)">ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി (നക്ഷത്രം)">ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.


കെട്ടുകാഴ്ച">കെട്ടുകാഴ്ച

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച[3].

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച">കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ">ഭീമൻ, പാഞ്ചാലി" class="mw-redirect">പാഞ്ചാലി, ഹനുമാൻ">ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും കുതിരയുടെ മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം.കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

കുതിരമൂട്ടിൽ കഞ്ഞി

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേറ്ച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരൻപരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.



entepranayam: ninakayi njan oru janmam muzhuvanum kathu nilke......

entepranayam: ninakayi njan oru janmam muzhuvanum kathu nilke......: "ninakayi njan oru janmam muzhuvanum kathu nilke... Rapadiyude ragam polae ninileku aliyan kothikave... Enthey enthe shandhyae ennae vittu po..."

entepranayam: pranayam

entepranayam: pranayam: "rathriyude ezham yamathi enikai oru kunju nakshathram pirannu.. Pranayathinte nakshathram... Avan enthethayirunnu entethu mathram... Ente hr..."

ഓണാട്ടുകര




ഓടനാട്

തിരുവിതാംകൂർ">തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ">മാർത്താണ്ഡവർമ്മ എ.ഡി. 1746-ൽ പിടിച്ചടക്കി വേണാട്">വേണാട്ടിനോടു ചേർക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു ഓടനാട്. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ ചെങ്ങന്നൂർ">ചെങ്ങന്നൂർ, മാവേലിക്കര">മാവേലിക്കര, കരുനാഗപ്പള്ളി">കരുനാഗപ്പള്ളി, കാർത്തികപ്പള്ളി">കാർത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. കായംകുളം">കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂർ (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)">കണ്ടിയൂർ, ഹരിപ്പാട്">ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. 1746-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേർത്തു.

ഉള്ളടക്കം


പേരും വിസ്തൃതിയും

ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണർ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ് മാവേലിക്കര, ഈ നാടിന് ഓണം">ഓണവുമായുള്ള ബന്ധത്തെ പിൻതാങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമർശിക്കുന്നതാണ് ആ നാമം.

ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങൾ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അർത്ഥത്തിലാണ് ഓടനാടിൻ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (വഞ്ചിനാട് എന്ന പേരുമായി താരതമ്യപ്പെടുത്തുക). സംസ്കൃത മയൂരസന്ദേശത്തിൽ (സ്ലോകം57) ഓടനാടിനെ ഓടൽ വള്ളികളുള്ള നാട് എന്നർഥത്തിൽ ഇംഗുദി ഭൂവിഭാഗാഃ എന്നു പരാമർശിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ കരുനാഗപ്പള്ളി">കരുനാഗപ്പള്ളി, കാർതികപ്പള്ളി, മാവേലിക്കര">മാവേലിക്കര എന്നീ താലൂക്കുകളും മറ്റുചില ദേശങ്ങളും ചേർന്നിരുന്ന ഓടനാടിന്റെ അതിർത്തികൾ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപം എന്നിങ്ങനെയായിരുന്നു. എ. ഡി. 1743-ൽ കൊച്ചിലെ ഡച്ചു കമാൻഡർ വാൻ ഗോളനേസ് (Julius Valentyan Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പന്തളം, തെക്കുംകൂർ, ഇളയെടത്തു, മാടത്തുംകൂർ, പുറക്കാട്, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയൽ രാജ്യങ്ങൾ.[1]

കന്നേറ്റി തെക്കേ അതിർത്തിയായ കരുനഗപ്പള്ളി (മരുതൂർ കുളങ്ങര, Marta)യും മടത്തൂംകൂറും മാവേലിക്കര (Martamcur)യും ഓടനാടു സ്വരൂപത്തിൽ നിന്ന് പിന്നീട് പിരിഞ്ഞുപോയതായിരിക്കണം [കർണാപൊളി (Carnapoli) എന്നും മാർത്ത (Marta, മരുതൂർകുളങ്ങര) എന്നുമാണ് പോർച്ചുഗീസുകാരും ഡച്ചുകാരും കരുനാഗപ്പള്ളിയെ പരാമർശിച്ചിട്ടുള്ളത്; മാടത്തുംകൂർ ഡച്ചുകാരുടെ മാർത്തെൻകൂർ (Martencur) ആണ് ]. ഈ രണ്ടു സ്വരൂപങ്ങളുടെയും ഓടനാടിന്റെയും അതിർത്തികൾ വ്യക്തമായി മനസ്സിലാക്കാൻ രേഖകളില്ല.

കണ്ടിയൂർ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിൽ നിന്നും തെക്കോട്ടുള്ള പാതയാണ് ഓടനാടിനെ മാടത്തുംകൂറിൽനിന്നും വേർതിരിക്കുന്നത്; പാതയുടെ കിഴക്കുവശം മാടത്തുംകൂർ, പടിഞ്ഞാറുവശം ഓടനാട് (കായംകുളം). ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന്റെ കിഴക്കേപകുതി ഭാഗം മാടത്തിൻകൂറിലേക്കും പടിഞ്ഞാറേപകുതി ഭാഗം ഓടനാടിലേക്കും അവകാശപ്പെട്ടിരുന്നു. ഓടനാട്ടുരാജാവും മാടത്തുംകൂർരജാവും കണ്ടിയൂർ ക്ഷേത്രത്തിൽ അധികാരം നടത്തിയിരുന്നതായിട്ടാണ് പില്ക്കാലത്തെ ചരിത്രം.

മറ്റു പേരുകൾ

കായംകുളം,ചിറവാ എന്നീ പേരുകളിലും ഓടനാട് പ്രസിദ്ധമാണ്. കായംകുളം ഈ നാട്ടിലെ ഏറ്റവും പ്രധനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു. കായംകുളത്തിന് 3 കി. മീ. തെക്ക് കൃഷ്ണപുരം കൊട്ടാരവും അല്പം വടക്ക് എരുവയിൽ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം വേറൊരു കൊട്ടാരവും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഈ പ്രാധാന്യം മൂലം കായംകുളം എന്ന പ്രദേശനാമം ഓടനാടിന്റെ മറ്ററ്റൊരു പേരായിതീർന്നു.

ചിറവാ (ചിറവാസ്വരൂപം, ശ്രായിസ്വരൂപം, ശ്രായിക്കൂർ) എന്ന പേരും ഓടനാടിനുണ്ട്. ഓടനാട് എന്ന പേര് ക്രമേണ ലുപ്തപ്രചാരമാവുകയും പകരം ഓണാട്ടുകര എന്ന പേരിൽ ഇത് അറിയപ്പെടുകയും ചെയ്തു. 1743-ൽ ഗോളനേസു ഓണാട്ടുകര എന്നാണ് ഉപയോഗിച്ചിരുന്നത്. കുഞ്ചൻനമ്പ്യാരും (18-ം ശ.) കൃഷ്ണലീല യിൽ ഓണാട്ടുകര വാഴുമീശ്വരന്മാരും എന്നു പ്രയോഗിച്ചിട്ടുണ്ട്. [2]

പഴയപരാമർശങ്ങൾ

ചരിത്രപഠനത്തിൽ പ്രധാനപ്പെട്ട പല പരാമർശങ്ങളും ഓടനാടിനെപ്പറ്റിയുണ്ട്. തിരുവല്ലാചെപ്പേടിൽ (11-ം ശ.) ഓടനാടിനേയും അവിടത്തെ ഒരു പ്രധാന സ്ഥലമായ മറ്റത്തെയും പരാമർശിച്ചിട്ടുണ്ട്. (ടി.എ.എസ്.II 166;171) ഓടനാട്ടു വരിയൈയാൽ ചെല്ലും തിരുവിളക്കൊന്റിനു കൊള്ളും പാട്ടനെൽനൂറ്റെമ്പതു പറൈ (ടി.എ.എസ്.II 182) മറ്റത്തിൽ പരമേച്ചുവരൻ ചോമൻ തന്നുടയ ചിറക്കരൈപ്പുരൈയിടം തിരുവല്ല വാഴപ്പനു അട്ടികൊടുത്താൻ(ടി.എ.എസ്.III 204).

പ്രസ്തുത താമ്രപ്ത്രരേഖയിൽ മറ്റത്തിനടുത്തുള്ള ചെന്നിത്തലയെപ്പറ്റി വേറൊരു പരാമർശമുള്ളത് കൂടുതൽ ശ്രദ്ധേയമാണ്. ചെന്തിത്തലൈ അടികൾ ഇരായ ചേകരൻ അമൈച്ച തിരുവിളക്കൊന്റിനും........പാട്ടനെല്ലു നൂറുപറൈ (ടി.എ.എസ്. II 178). ഈ ചെന്നിത്തല അടികൾ ഓടനാട്ടിൽ അധികാരം വഹിച്ചിരുന്നതായി കരുതാം. ചെന്നിത്തല">ചെന്നിത്തല കണ്ടിയൂരിന്റെ മദകരിയാണെന്നു ഉണ്ണുനീലി സന്ദേശത്തിലും പരാമർശമുണ്ട്.

ഓടനാടു രാജാക്കന്മാരെപ്പറ്റിയുള്ള പ്രാചീനരേഖകൾ കണ്ടിയൂർ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. കൊ. വ. 393ലെ (എ. ഡി. 1218) ഒരു ശിലാരേഖയിൽ ഓടനാട് വാഴ്ന്നരുളിന്റെ ഉതൈ ചിരമംഗലത്തു ശ്രീവീരപെരുമറ്റത്തു ഇരാമൻ കോതവർമ തിരുവടിയെ സ്മരിച്ചിട്ടുണ്ട് (ടി. എ. എസ്. I 290). കാലനിർണയം ചെയ്യാൻ തെളിവില്ലാത്ത അരിപ്പാട്ടേ ശിലാരേഖകളിലും ഓടനാടു പ്രത്യക്ഷപ്പെടുന്നു; ഓടനാട്ടു വണ്ണരുളിയ ഇരവികേരളൻ തിരുവടിക്കമൈത്ത് അതികാരർ ഹരിപ്പായ തേവർക്ക് കല്പിച്ച ചെലവു (ടി. എ. എസ്. VI 39). 14-15 ശ. ങ്ങളിൽ ഉണ്ടായ സാഹിത്യകൃതികളിലും ഓടനാടിനെപ്പറ്റി കാണാം ഇടിക്കൂടും നിഖിലവിഭവം മുമ്പിലേതോടനാട്(ഉ. സ. I 92) ഓടനാടെന്നൊരു മണ്ഡല പ്രവരം വിരാജതി (ഉണ്ണിയാടി ഗദ്യം 16) പദ്യരത്നം, ചന്ദ്രോത്സവം എന്നിവയിലെ പരാമർശങ്ങൾ; ഉത്പന്നോദയമോടനാട്ടു ചിറവായില്ലാത്തൊരേണാക്ഷിപ്പോളുത്തര ചന്ദ്രികേതി നിറമാർന്നസ്ത്രം മലർച്ചെഞ്ചരാ! (പദ്യരത്നം. 3); ഓടനാട്ടുകര വീടമാർന്ന വരവാരവാമനയനാജനം ഗാഢ കൗതുകമണിഞ്ഞു വന്നു തറയേറിനാരഥ വിധൂത്സവേ (ചന്ദ്രോത്സവം: 4.38).

ഇനി ഹര്യക്ഷമാസ്സമരോത്സവത്തിൽ ഓടനാട്, വേണാട്, മാടത്തിൻകൂറ്, ചിറവാസ്വരൂപം എന്നീ നാടുകളെ പരാമർശിച്ചിരിക്കുന്നത് അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലാണ്. കേരളോത്പത്തിയിൽ ഓടനാടിന്റെ ഭാഗമായ കായംകുളത്തെകുറിച്ച് അപര്യാപ്തങ്ങളായ പരാമർശങ്ങളുണ്ട്. ടി. എ. ഗോപിനാഥറാവു കണ്ടിയൂർ ശിവക്ഷേത്രത്തിൽ നിന്നു കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ചില രേഖകളിൽ നിന്ന് കണ്ടിയൂർ വർഷത്തെപ്പറ്റി ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. അതനുസരിച്ച് കണ്ടിയൂർ വർഷം ആരംഭിക്കുന്നത് കൊല്ലവർഷത്തിനു 2 കൊല്ലം മുമ്പാണ്. ക്ഷേത്രത്തിന്റെ സ്ഥാപനത്തെയോ നവീകരണത്തെയോ ആസ്പദമാക്കി ആരംഭിച്ചിട്ടുള്ള കണ്ടിയൂർ വർഷം ഓടനാടിന്റെ അക്കാലത്തെ പ്രാധാന്യത്തിനു തെളിവാണ്. [3]

കലാസമ്പത്ത്.

ധനധാന്യ സമൃദ്ധികൊണ്ടെന്നപോലെ കലാസമ്പത്തു കൊണ്ടും ഓടനാട് അന്ന് ശോഭിച്ചിരുന്നു എന്നതിനു വടിവുറ്റ കലാസുസമ്മതനാം-മധുരേഗീതവിധൗവിചക്ഷണാനാം- ധനധാന്യവതാം മഹാജനാനാം നിലയാ യത്ര നിരന്തരം വിഭാന്തി (ഉണ്ണിയാടിചരിതം ശ്ലോകം 38) എന്നും ആടകം കൊണ്ട് നിർമ്മിച്ചഴകെഴും അരങ്ങത്തേറി നാടകമാടിമേവും നടികുലം പൊടിയുമേടം (ഉ. ച. ഗദ്യം 22) എന്നും നക്തം കോവിട നർത്തകീ വിരചിതം നാട്യം....... (കണ്ടിയൂരെ കൊട്ടാരത്തിൽ രാത്രികാലങ്ങളിൽ നർത്തകികൾ നടത്തിയിരുന്ന നൃത്തം കാണാൻ വന്ന ദേവന്മാർ രാത്രികഴിഞ്ഞിട്ടും തിരിച്ചു പോകാൻ മറന്ന് അവിടെത്തന്നെ നിർന്നിമേഷരായി നിൽക്കയാണോ എന്നു തോന്നും അവിടത്തെ ഭിത്തിയിലെ ദേവചിത്രങ്ങൾ കണ്ടാൽ) (ശിവവിലാസം 1.9) എന്നും മറ്റുമുള്ള സാഹിത്യഗ്രന്ഥ പരാമർശങ്ങൾ തെളിവാണ്. സാഹിത്യം, നൃത്തം, ഗീതം, ശില്പം, ചിതം മുതലായ കലകൾക്ക് അവിടെ പ്രോത്സാഹനം സിദ്ധിച്ചിരുന്നു എന്ന് ഇതിൽ നിന്നു ധരിക്കാം. കണ്ടിയൂരെയും ഹരിപ്പാട്ടെയും ചാക്യാർകൂത്തും മഹാഭാരത (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)">മഹാഭാരത പാരായണവും ഈ സന്ദർഭത്തിൽ പ്രസ്താവ്യങ്ങളാണ്. [4]

ഓടനാടും കൂടൽമാണിക്യംക്ഷേത്രവും.

കൊ. വ. 517 (എ. ഡി. 1342)-മാണ്ട് അജ്ഞാത നാമാവായ ഒരു ഓടനാട്ടു രാജാവ് കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്ക് ഒരു മാണിക്യം സംഭാവന ചെയ്തതായി ഐതീഹ്യമുണ്ട്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാബിംബത്തിൽ കണ്ട വിശേഷ പ്രഭയുടെ സാദൃശ്യം പരിശോധിക്കാൻ വേണ്ടിയായിരുന്നു ക്ഷേത്രാധികാരികൾ ഓടനാട്ടിൽ നിന്ന് മാണിക്യം ആവശ്യപ്പെട്ടത്. മാണിക്യം ബിംബത്തിൽ വച്ചപ്പോൾ അതിൽ ലയിച്ചുപോയി എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇരിങ്ങാലക്കുട" class="mw-redirect">ഇരിങ്ങാലക്കുട ക്ഷേത്രത്തിന് കൂടൽമാണിക്യം എന്ന പേരു വന്നത്. (ഉള്ളൂർ വീ. ദി. IV) ആ അവകാശത്തെ ആസ്പദമാക്കി പ്രസ്തുത ക്ഷേത്രത്തിൽ തച്ചുടയകൈമളെ നിയമിക്കാനുള്ള അവകാശം ഓടനാടിനു കിട്ടി. ഓടനാടു തിരുവിതാംകൂർ">തിരുവിതാംകൂറിൽ ലയിച്ചതിനുശേഷം ഈ അവകാശം തിരുവിതാംകൂർ മഹാരാജാവിന് സിദ്ധിച്ചു. ഇപ്പോഴത്തെ (കൊ. വ. 1154) തച്ചുടയകൈമളെയും ഈ പാരമ്പര്യാവകാശമനുസരിച്ച് തിരുവിതാംകൂർ മഹാരാജാവുതന്നെ നിയമിച്ചിട്ടുള്ളതാണ്. [5]

മാർത്താണ്ഡവർമയും മാന്നാർ സന്ധിയും

മാർത്താണ്ഡവർമയുടെ നേരിട്ടുള്ള നേതൃത്വത്തിൽ 68 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ വേണാട്ടുസൈന്യം രാമയ്യൻ ദളവായുടെ നേതൃത്വവത്തിൽ കായംകുളത്തെ ആക്രമിച്ചു. തെക്കുംകൂറിൽനിന്നും മറ്റും പ്രതീക്ഷിച്ച സഹായം കായംകുളത്തിനു യഥാസമയം ലഭിച്ചില്ല. കായംകുളം രാജാവ് ഒളിച്ചോടാൻ നിർബ്ദന്ധിതനായി. കുടുബാംഗളെ രഹസ്യമായി തൃശൂരിലേക്ക് അയച്ചു. വിലപിടിപ്പുള്ള ജംഗമ വസ്തുക്കൾ ഗൂഢമായി നീണ്ടകരയിൽ കൊണ്ടുപോയി അഷ്ടമുടിക്കായലിൽ താഴ്ത്തിയിട്ട് രജാവും രജ്യം വിട്ടു (കൊ. വ. 921/1746). ഓടനാട്ടിലെ വീരയോദ്ധാക്കൾ കുറേനാൾ കൂടെ യുദ്ധം തുടർന്നു. ഒടുവിൽ വേണാട്ടുസൈന്യം അവരെ അടിച്ചമർത്തി. കൊട്ടാരം പിടിച്ചു. രാജഭണ്ഡാരങ്ങളും നിധിനിക്ഷേപങ്ങളും പിടിച്ചെടുക്കാൻ ചെന്ന വേണാട്ടുസൈന്യം കണ്ടത് ഒഴിഞ്ഞകൊട്ടാരവും അതിനകത്ത് അമ്പലപ്പുഴ ദേവനാരായണന്റെ നാമം കൊത്തിയ യുദ്ധസാമഗ്രികളും മത്രമായിരുന്നു. അമ്പലപ്പുഴ ഒരു ശത്രുരാജ്യമായി പരിഗണിക്കുവാനും മാർത്താണ്ഡവർമയുടെ ആക്രമണത്തിനു പിന്നീടു വിധേയമാകുവാനും ഇതു വഴി തെളിച്ചു. ഓടനാട് വേണാടിന്റെ ഭാഗമായിത്തീരുകയും ചെയ്തു.

ഓടനാട്ടിലെ ബുദ്ധമതാവശിഷ്ടങ്ങൾ

കണ്ടിയൂർ,ഹരിപ്പാട്">ഹരിപ്പാട് മുതലായ മഹാക്ഷേത്രങ്ങളും ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും പള്ളികളുംകൊണ്ട് ശോഭിച്ചിരുന്ന ഓടനാട്ടിൽ പണ്ടത്തെ ബുദ്ധമതാവശിഷ്ടങ്ങൾകൂടി കാണാം. കരുനാഗപ്പള്ളി, കാർതികപ്പള്ളി, മൈനാഗപ്പള്ളി, പുതുപ്പള്ളി മുതലായ സ്ഥലനാമങ്ങളിലെ പള്ളിതന്നെ ബുദ്ധമതാനുസ്മാരകങ്ങളാണ്. കരുനാഗപ്പള്ളിയിലും മാവേലിക്കരയിലും ഇന്നും കാണാവുന്ന പ്രാചീന ബുദ്ധവിഗ്രഹങ്ങൾ ഈ വിഷയത്തിൽ കൂടുതൽ തെളിവു നൽകുന്നു. മാവേലിക്കരയ്ക്ക് അടുത്തുള്ള ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുതിരകെട്ടുകാഴ്ചയും ബൗദ്ധമതത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്.

അവലംബം.

  1. A. Galletti, The Dutch in Malabar.
  2. K. P. P. Menon, History of Kerala (1924).
  3. ജി. കൃഷ്ണപിള്ള, കണ്ടിയൂർ; ഉണ്ണുനീലി സന്ദേശം; ഉണ്ണിയാടി ചരിതം; ഹരികൃഷ്ണമാസ സമരോത്സവം.
  4. Kerala Society Papers; Travancore Archaeological Series.
  5. ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂർ സ്റ്റേറ്റു മാനുവൽ (1940).