Saturday, February 11, 2012

കുംഭമാസവും കുംഭഭരണിയും പിന്നെ കുത്തിയോട്ടവും



കുംഭമാസം ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ക്ക് എന്നും ഒരു ഉത്സവകാലം തന്നെയാണ്.

PROPRO
മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്‌. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ്‌ കരുതുന്നത്‌.
ഈ ദിവസങ്ങളില്‍ ഗോത്രത്തനിമ നിറഞ്ഞതും പൗരാണിക കരകൗശല വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ്‌ ക്ഷേത്രങ്ങളില്‍ നടക്കാറ്‌.

Chettikulangara Devi Temple
PROPRO
ഓണാട്ടുകരയിലെ ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോട്‌ കൂടിയ ഭരണി ആഘോഷം തന്നെ ഇതിനൊരു ഉദാഹരണമാണ്‌. ആറ്റുകാലിലെ പൊങ്കാലയും കുംഭത്തിലാണ്‌. ചോറ്റാനിക്കര മകം ആഘോഷവും ഇതേ മാസത്തില്‍ തന്നെ.
ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, ഉച്ചാരവേല, പൂരോല്‍സവം, തോറ്റം പാട്ട്‌, കാളിയൂട്ട്‌, എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ മാസം ആണ് നടക്കുന്നത്.
ചരിത്ര പ്രധാനമായ ചെട്ടികുളങ്ങര കുംഭ ഭരണിയും കെട്ടുകാഴ്ചയും കുംഭ മാസത്തിലാണ് . ഉത്സവം പ്രമാണിച്ച്‌ അന്ന് മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത, കെട്ടുകാഴ്ച ഓരോന്നും സന്ദര്‍ശിക്കുന്നതോടെ ദേവീനാമങ്ങളാല്‍ ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാവും.
അന്നെ ദിവസം സന്ധ്യയോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രമൈതാനിയില്‍ ദൃശ്യവിസ്മയം ഒരുക്കും.ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ്‌ ക്ഷേത്രത്തിലെത്തുക. പതിമൂന്നു കരകളുടെയും പ്രാതിനിധ്യമുള്ള ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ്‌ ഈ ചടങ്ങുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.
കരകൗശല കൗതുകങ്ങളും വര്‍ണ്ണാഭങ്ങളുമായ കെട്ടുകാഴ്ചകള്‍ക്ക്‌ പുകള്‍പെറ്റതാണ് ചെട്ടികുളങ്ങര ഭരണി മഹോത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നെത്തുന്ന കുതിരകള്‍, തേരുകള്‍, ഭീമന്‍, ഹനുമാന്‍, പഞ്ചാലി എന്നിവയാണ്‌ കെട്ടുകാഴ്ചകള്‍. ശിവരാത്രി നാളില്‍ തുടങ്ങിയതാണ്‌ ഇതിനുള്ള ഒരുക്കങ്ങള്‍.

വൈകിട്ട്‌ പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായകെട്ടുകാഴ്ചകള്‍ ക്ഷേത്രനടയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം കിഴക്കുവശമുള്ള വയലില്‍ മുറപ്രകാരം ഇറക്കിവയ്ക്കും. ആറു കരക്കാര്‍ കുതിരകളും അഞ്ച്‌ കരക്കാര്‍ തേരുകളും രണ്ടു കരക്കാര്‍ ഭീമസേനന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവരുടെ രൂപങ്ങളുമാണു കെട്ടുകാഴ്ചയായി ക്ഷേത്രത്തില്‍ എത്തിക്കുന്നത്‌
നരബലിയുടെ പ്രതീകാത്മകചടങ്ങായ കുത്തിയോട്ടം ശനിയാഴ്ച രാവിലെ തുടങ്ങിആചാരപ്പെരുമയും അനുഷ്ഠാന വിശുദ്ധിയും ഒത്തുചേരുന്ന കുംഭഭരണിയോട് അനുബന്ധിച്ച് വമ്പിച്ച വാണിഭങ്ങളും നടക്കും.
കുടാതെ ഭരണി നാളിലെ തിരക്ക്‌ പ്രമാണിച്ച്‌ കെ.എസ്‌.ആര്‍.റ്റി.സിയും മറ്റും സ്പെഷ്യല്‍ സര്‍വീസുകളും നടത്തും.കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ ആളുകളാണ്‌ ചെട്ടികുളങ്ങരയില്‍ എത്തുന്നത്‌.
പണ്ടൊക്കെ ഈ ദിവസങ്ങളില്‍ കെട്ടുകാഴ്ചകള്‍ വരുന്ന വഴികളില്‍ ഒന്നും വൈദ്യുതി ഉണ്ടാവില്ലായിരുന്നു പക്ഷെ ഇപ്പോള്‍ അതിനു പ്രതിവിധിയായി ഭൂഗര്‍ഭ
വൈദ്യുതി ലൈനുകള്‍ സ്ഥാപിച്ചു.

കുത്തിയോട്ടം



ശിവരാത്രിയുടെ അന്നാണ് കുത്തിയോട്ടം ആരംഭിക്കുന്നത്. ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം.ഇതു ഭക്തജനങ്ങൾ ദേവിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ്. ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ നിരവധി കുത്തിയോട്ടസംഘങ്ങളും ആശാന്മാരും ഉണ്ട്.പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടംവഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത് .ഭരണി ദിവസം രാവിലെയാണ്.കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ചടങ്ങിനു പറയുന്ന പേര്.
Chettikulangara Temple
PROPRO
ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂല്‍ ഊരിയെടുത്ത്‌ ദേവിക്ക്‌ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.
പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. 'തന്നനാ താനനാ' എന്ന രീതിയിലുള്ള പാട്ടുകൾ മധ്യതിരുവിതാംകൂർകാർക്ക് പരിചിതമാണ്. ആദ്യകാലത്ത് കലാരൂപം ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ പിന്നീട് മറ്റു വിദൂര സ്ഥലങ്ങളിലും ഉള്ള ആളുകൾ വഴിപാട് നടത്തുവാൻ തുടങ്ങി. അങ്ങനെ മറ്റ് സ്ഥലങ്ങളിലേക്കും ഇതു വ്യാപിക്കുവാൻ തുടങ്ങി.

കുത്തിയോട്ടത്തിനുപയോഗിക്കുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ പാട്ടുകളെ കുത്തിയോട്ടക്കുമ്മികൾ എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുമ്മിരീതിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നില്ല. കുത്തിയോട്ടത്തിന് ദ്രുത രീതിയിലുള്ള ചലനങ്ങൾ നൽകുവാനായി പിന്നീട് കുമ്മിശൈലിയിലുള്ള പാട്ടുകൾ കൂടി ഉണ്ടായി. പാട്ടുകൾ പ്രധാനമായും ദേവിയുടെ അപദാനങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.

ചെട്ടികുളങര കുതതിയോട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കലാകാരനാണ്‌ ശ്രീ ''വിജയരാഘവകുറുപ്പ്''' കലാകാരന്റെ പാട്ടുകളാണ്‌ ഒട്ടു മിക്ക കുത്തിയോട്ട സമിതികളും ഉപയോഗിക്കുന്നത് ' ശ്രീ വിജയരാഘവകുറുപ്പിന്റെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന കുത്തിയോട്ട സമിതിയാണ്‌- ചെട്ടികുളങ്ങര കുതതിയോട്ടകലാക്ഷേത്രം.


വിവരങ്ങള്‍

വിക്കിപീഡിയ ,ഗൂഗിള്‍...മുതലായവയ്ക്ക് നന്ദി

No comments:

Post a Comment